ന്യൂഡല്‍ഹി : പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം നിശ്ചയിക്കുന്നു. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യമാണ് ഇത്തരമൊരു നീക്കത്തിനു പിന്നില്‍.
പെട്രോള്‍ പമ്പ് നടത്തിപ്പിനുള്ള ചെലവ് കുറയ്ക്കുന്നതിനായാണ് പ്രവര്‍ത്തന സമയം നിശ്ചയിക്കാന്‍ ശ്രമം നടക്കുന്നത്. പ്രവര്‍ത്തനസമയം നിശ്ചയിക്കാനും ഞായറാഴ്ചകളില്‍ അടച്ചിടാനുമാണ് നീക്കം.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ് നിര്‍ദേശിക്കുന്ന പ്രവര്‍ത്തനസമയമെന്ന് കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു.മെയ് 15 മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് കണ്‍സോര്‍ഷ്യത്തിന്റെ ശ്രമം. കേരളത്തില്‍ പുതിയ തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിനും ഇത്തരമൊരു നീക്കത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
Post Your Comments