ന്യൂഡല്‍ഹി: ഹോട്ടലുകളില്‍ ഭക്ഷണം പാഴാക്കുന്നവരുടെ ശ്രദ്ധയ്ക്ക്. പുതിയ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നു. ഇനി ഭക്ഷണം പാഴാക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഹോട്ടലില്‍ എന്തൊക്കെ ഭക്ഷണം, എങ്ങനെ കൊടുക്കുന്നു, എത്ര കൊടുക്കുന്നുവെന്ന് അറിയാന്‍ ചോദ്യാവലി തയ്യാറാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഇതിന്റെ ആദ്യഘട്ടമായി ചൈനീസ് റസ്‌റ്റോറന്റുകളുടെ ഷെയര്‍ഹോള്‍ഡര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. സ്റ്റാന്റേര്‍ഡ് ഹോട്ടലുകള്‍ക്ക് മാത്രമാണ് ഈ നിയമം ആദ്യം നടപ്പാക്കുക. പുതിയ നിയമം പാസാക്കാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് ഭേദഗതി ചെയ്യുമെന്ന് മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു.
പുതിയ ബില്‍ നിയമമാകുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചെന്ന കുറ്റത്തിന് സെലിബ്രിറ്റികള്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരില്ല. കമ്പനിക്കെതിരെ മാത്രമായിരിക്കും ശിക്ഷ. ഇതുകൂടാതെ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളും ഉണ്ടാകുന്നതായിരിക്കും.
Post Your Comments