Latest NewsAutomobile

എൻഫീൽഡിന് ഭീഷണിയായി ഒരു അമേരിക്കനെത്തുന്നു

ഇനി എന്‍ഫീല്‍ഡിന്റെ വിലയില്‍ അമേരിക്കന്‍ കരുത്തില്‍ കുതിക്കാം. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ യുണൈറ്റഡ് മോട്ടോഴ്‌സ്(യുഎം) പുറത്തിറക്കിയ റെനഗേഡ് കമാന്റോ, റെനഗേഡ് സ്‌പോര്‍ട്‌ എന്നീ മോഡലുകളുടെ പുത്തന്‍ മോഡലുകൾ ഇന്ത്യയിലെത്തിക്കഴിഞ്ഞു. ബിഎസ് 4 നിലവാരത്തില്‍ വരുന്ന ഈ ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടൈപ്പ് ബൈക്കുകള്‍ നിരത്ത് കീഴടക്കുമെന്നുറപ്പ്.

279.5 സിസി എഞ്ചിന്‍ കപ്പാസിറ്റിയും 26 ബിഎച്ച്പി കരുത്തുമാണ് റെനഗേഡിന്റെ ഇരുമോഡലുകൾക്കുമുള്ളത്. 7000 ആര്‍പിഎമ്മില്‍ 23 എന്‍എം ടോര്‍ക്കുമുള്ള ഇവര്‍ 6 ഗിയറുകളിലാണ് എത്തുന്നത്. 18 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി ഉണ്ടാവും. 1545എംഎം വീല്‍ബേസും മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കും ഉണ്ടാവും. പിന്നില്‍ ഡിസ്‌ക് ബ്രേക്ക് കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

റെനഗേഡ് കമാന്റോയ്ക്ക് 1.74 ലക്ഷവും റെനഗേഡ് സ്‌പോര്‍ട്‌ എസിന് 1.68 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. വിലയുടെ കാര്യത്തിലും എന്‍ഫീല്‍ഡിന് ശക്തനായ എതിരാളിയാണ് റെനഗേഡ്. ഡെല്‍ഹിയില്‍ ഷോറൂം തുടങ്ങിയ കമ്പനി ഇന്ത്യയൊട്ടാകെ വ്യാപിക്കാനൊരുങ്ങുകയാണ്. വൈകാതെ കേരളത്തിലെ വീഥികളിലൂടെയും റെനഗേഡ് പറപറക്കുമെന്ന് പ്രതീക്ഷിക്കാം

shortlink

Post Your Comments


Back to top button