Latest NewsKeralaNews

ഓണ്‍ലൈന്‍ പെണ്‍വാണിഭ തലസ്ഥാനമായി തിരുവനന്തപുരം: ആണ്‍വാണിഭവും തകൃതി

തിരുവനന്തപുരം•തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ക്ലാസിഫൈഡ്സ് വെബ്‌സൈറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമായി. ലോക്കന്റോ എന്ന സൗജന്യ ഓണ്‍ലൈന്‍ ക്ലാസിഫൈഡ്സ് സൈറ്റ് കേന്ദ്രീകരിച്ചാണ് സംഘങ്ങളുടെ പ്രവര്‍ത്തനം. സൈറ്റില്‍ നല്‍കിയിരിക്കുന്ന പരസ്യത്തോടൊപ്പം ബന്ധപ്പെടാനുള്ള വാട്സ്ആപ്പ് നമ്പരും നല്‍കിയിട്ടുണ്ടാകും. എസ്കോര്‍ട്ട് സര്‍വീസ് എന്ന വ്യാജേനയാണ് പരസ്യം നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ ചിത്രങ്ങളും മറ്റും ചോദിക്കരുത് നേരിട്ടുള്ള കൂടിക്കാഴ്ച മാത്രമേയുള്ളൂവെന്നും പരസ്യങ്ങളില്‍ പറയുന്നു.

കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, ചാല, വഴുതക്കാട്, കവടിയാര്‍, പട്ടം, പൂവാര്‍, കോവളം എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് പരസ്യങ്ങളാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. കോളേജ് പെണ്‍കുട്ടികള്‍, കോള്‍ ഗേള്‍സ്‌, ഹോസ്റ്റല്‍ ഗേള്‍സ്‌, എയര്‍ഹോസ്റ്റസ്, വീട്ടമ്മമാര്‍, മോഡലുകള്‍ എന്നിവര്‍ തങ്ങളുടെ പക്കലുണ്ടെന്ന് സംഘങ്ങള്‍ അവകാശപ്പെടുന്നു. സുരക്ഷിതമായ പഞ്ചനക്ഷത്ര റൂം സൗകര്യവും ഇവര്‍ ഓഫര്‍ ചെയ്യുന്നുണ്ട്. വേണമെങ്കില്‍ സീരിയല്‍ നടിമാരെയും ‘അറേഞ്ച്’ ചെയ്ത് തരാമെന്നും പെണ്‍വാണിഭ സംഘങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

പെണ്‍വാണിഭം മാത്രമല്ല ആണ്‍വാണിഭവും തിരുവനന്തപുരത്ത് തകൃതിയായി നടക്കുന്നുണ്ട്. പുരുഷ എസ്കോര്‍ട്ട് സര്‍വീസുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുവാക്കളെത്തേടി നിരവധി പരസ്യങ്ങളാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. 7,000 മുതല്‍ 15,000 രൂപ വരെയാണ് ഇവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്.


നേരത്തെ സെന്‍കുമാര്‍ ഡി.ജി.പി യായിരുന്ന കാലത്ത് ‘ഓപ്പറേഷന്‍ ബിഗ്‌ ഡാഡി’ എന്നപേരില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്നവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ വന്നതോടെയാണ് തിരുവനന്തപുരം നഗരം പെണ്‍വാണിഭത്തിന്റേയും തലസ്ഥാനമായി മാറിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button