ന്യൂഡൽഹി: കേന്ദ്ര സർക്കാർ വെബ് പോർട്ടലും ആപ്പും ഒരുക്കി ഇന്ത്യയുടെ ഭൂപടം സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട ഔദ്യോഗിക ഭൂപടങ്ങൾക്കായി ‘നക്ഷേ’ പോർട്ടലും അനുബന്ധ ആപ്പുമാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹർഷ് വർധൻ പുറത്തിറക്കിയത്. വെബ് പോർട്ടലും ആപ്പും സർവേ ഓഫ് ഇന്ത്യയുടെ 250–ാം വാർഷികത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളുടെ ഭൂപടങ്ങൾ ജനങ്ങൾക്ക് സൗജന്യമായി ഡൗൺലോഡു ചെയ്യാം. ഭൂപടങ്ങൾ പിഡിഎഫ് ഫോർമാറ്റിൽ ലഭിക്കും. സമുദ്രനിരപ്പിൽനിന്നുള്ള ഉയരം, ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങി ഒട്ടനേകം വിവരങ്ങൾ പോർട്ടലിൽനിന്നും ആപ്പിൽനിന്നും മനസ്സിലാക്കാം.
ഭൂപടങ്ങളുടെ പോർട്ടലും ആപ്പും ഡിജിറ്റൽ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് ഒരുക്കിയത്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1767 ലാണ് തങ്ങളുടെ പ്രദേശങ്ങളുടെ സർവേയ്ക്കായി പ്രത്യേക സംരംഭം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷമാണ് സർവേ ഓഫ് ഇന്ത്യയായത്.
Post Your Comments