ആലപ്പുഴ: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടയില്‍ സിപിഎമ്മിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ രംഗത്ത്.
തെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. പിന്നോക്ക വിഭാഗങ്ങളും പട്ടികവിഭാഗങ്ങളും ഇടതുപക്ഷത്തെ കൈവിട്ടു കഴിഞ്ഞു. ജനങ്ങള്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സിപിഎമ്മിന്റെ പ്രതീക്ഷയൊക്കെ താളംതെറ്റി. ഇതില്‍ വിറളി പൂണ്ട സിപിഎം മണ്ഡലത്തില്‍ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിക്കുന്നതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാത്തത്. ബിഡിജെഎസ് അടക്കമുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ സജീവമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവും മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഇതിനോടുള്ള പ്രതിഷേധമായാണ് എഞ്ചിനീയറിങ് കോളേജ് അടിച്ചു തകര്‍ത്തത്.
പോലീസൊക്കെ ഇത് കണ്ടുനിന്നു. പിണറായിയുടെ വീട് കാണാന്‍ ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ പോയതാണ് ഒടുവില്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന കാര്യം ജനം വിസ്മരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments