
സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് പൂട്ടുവീണതോടെ പലരും നെട്ടോട്ടമോടുകയാണ്. മദ്യം കിട്ടിയില്ലെങ്കിലെന്താ, വ്യാജവാറ്റ് പലയിടത്തും തകൃതിയായി നടക്കുന്നുണ്ട്. കുക്കറില്‍ വാറ്റ് ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ഒട്ടേറെ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത് കൂടിവരികയാണെന്നാണ് വിവരം.
മദ്യവിപണി കീഴടക്കാന്‍ വ്യാജവാറ്റ് സംഘങ്ങള്‍ തയ്യാറെടുത്തു. ഇതിനിടെ വ്യാജ മദ്യവില്‍പനയും വ്യാജവാറ്റും തടയുന്നതിനുള്ള പോലീസ്, എക്സൈസ് നിരീക്ഷണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വ്യാജവാറ്റിനായി വലിയ കുക്കര്‍ വില കൊടുത്ത് വാങ്ങുന്നവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ കച്ചവടക്കാര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി.
വിഷുവിന് ഏതാനും ദിവസം മാത്രം അവശേഷിക്കേ എക്സൈസ് അധികൃതരും വ്യാജമദ്യ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളും ഇങ്ങനെ ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മദ്യം നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും വിപണി കണ്ടെത്തുകയും ചെയ്യുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്.
Post Your Comments