Kerala

പിണറായിക്ക് തന്നോട് വ്യക്തിവൈരാഗ്യമെന്ന് കെ.എം ഷാജഹാന്‍

തിരുവനന്തപുരം : പിണറായിക്ക് തന്നോട് വ്യക്തിവൈരാഗ്യമെന്ന് കെ.എം ഷാജഹാന്‍. ഡി.ജി.പി ഓഫിസിന് മുന്നില്‍ പത്ത് മിനിറ്റ് ചിലവഴിക്കാത്ത തന്നെ ഏഴ് ദിവസം പിടിച്ച് ജയിലിട്ട് പീഡിപ്പിച്ചത് പിണറായി വിജയന് തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണെന്ന് കെ.എം. ഷാജഹാന്‍.

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന് 17 വര്‍ഷത്തെ പകയാണ് തന്നോടുള്ളത്. 2001ലാണ് ഞാന്‍ വി.എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ചത്. 2006ല്‍ മുഖ്യമന്ത്രിയാകാന്‍ പിണറായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് മുഖ്യമന്ത്രിയായത് വി.എസാണ്. ശക്തിധരന്‍ പത്രാധിപരായ മാസികയില്‍ ലാവലിനെക്കുറിച്ച് അരഡസനോളം എഴുതിയിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ പകക്ക് കാരണമാണ്. തന്നെ വ്യക്തപരമായി അവസാനിപ്പിക്കാമെന്ന് പിണറായി വിജയന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ടി.പി.കേസിന്റെ ഫലമായിരിക്കും ഉണ്ടാവുക . അഴിമതിക്കെതിരെ പോരാടുന്ന ഒരാളെ വകവരുത്താന്‍ കേരളത്തിലെ ജനം സമ്മതിക്കില്ലെന്നും ഷാജഹാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button