ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് സമ്മാനം. മുംബൈ സ്വദേശി വേണുഗോപാല്‍ പാസ്സമിനും, ബംഗളൂരു സ്വദേശി ഫര്ഹാന് അര്‍മാനുമാണ് ഏകദേശം ആറര കോടി രൂപ വീതം സമ്മാനം ലഭിച്ചത്. 2643 എന്ന ടിക്കറ്റ് നമ്പറാണ് പാസ്സമിന് ഭാഗ്യം നേടിക്കൊടുത്തത്. ജന്മ ദിനത്തില്‍ ഇളയ മകന് ഓണ്‍ലൈനിലൂടെയാണ് ഈ ടിക്കറ്റ് എടുത്തത്.
ബംഗളൂരുവില്‍ നിന്നും ഓണ്‍ലൈന്‍ വഴിയെടുത്ത 2324 നമ്പര്‍ ടിക്കറ്റിനാണ് ഫര്ഹാന് അര്മാന് സമ്മാനം അടിച്ചത്. കഴിഞ്ഞ ദിവസം ദുബായിലെത്തിയ ഫര്ഹാന് അര്മാന് ഡ്യുട്ടി ഫ്രീ അധികൃതരില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി. ഇവരെ കൂടാതെ മറ്റ് രണ്ട് പേർക്കും സമ്മാനം അടിച്ചിരുന്നു.
Post Your Comments