ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അറസ്റ്റ് വാറണ്ട്. പ്രധാനമന്ത്രിയെ അപമാനിച്ച കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് അറസ്റ്റ് വാറണ്ട്. കെജ്രിവാളിന് എതിരെ വാറണ്ട് പുറപ്പെടുവിച്ചത് അസമിലെ ദിഫു കോടതിയാണ്.
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അദ്ദേഹം പന്ത്രണ്ടാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളു എന്ന കേജ്രിവാളിന്റെ ട്വീറ്റിനെതിരെയാണ് അസം ബി.ജെ.പി നേതാവ് സൂര്യരോംഗ്ഫാറാണ് കേസ് കൊടുത്തത്. ജനുവരി 30ന് അകം കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.
ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പു കാലമായതിനാലും മുഖ്യമന്ത്രി സ്ഥാനത്തിന്റെ സ്വഭാവവും അനുസരിച്ച് കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കെജ്രിവാളിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചെങ്കിലും ഈ വിശദീകരണം കോടതി അംഗീകരിച്ചില്ല.
Post Your Comments