NewsIndia

ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കൽ: തെരഞ്ഞെടുപ്പ് കമ്മീഷനോട് ക്ഷോഭിച്ച്‌ ശശികലയുടെ അനന്തരവന്‍

ന്യൂഡൽഹി: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയോട് ക്ഷോഭിച്ച്‌ ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരന്‍. കമ്മീഷന്‍റെ തീരുമാനം തെറ്റാണെന്നും താന്‍ വിജയിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്നും ദിനകരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് താമസിപ്പിക്കാന്‍ പറ്റും. എന്നാല്‍ നിഷേധിക്കാനാവില്ലെന്നും ദിനകരന്‍ പറഞ്ഞു.

വോട്ടര്‍മാര്‍ക്ക് നേതാക്കള്‍ പണം നല്‍കുന്ന ദൃശ്യം കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നതിനെതുടർന്ന് ആർ.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ശശികല പക്ഷം 4,000 രൂപ വീതമാണ് വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നത്. ഡി.എം.കെയും പണം വിതരണം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച ശേഷമാണ് കേന്ദ്ര കമ്മീഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button