ന്യൂഡല്‍ഹി : മോട്ടോര്‍ വെഹിക്കിള്‍സ് നിയമ ഭേദഗതി ലോക്‌സഭ പാസാക്കി. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിക്കൊണ്ടാണു ബില്‍ പാസാക്കിയത്. ഇനി രാജ്യസഭയില്‍ കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി ഒപ്പുവച്ചാലേ നിയമം പ്രാബല്യത്തിലാകുകയുള്ളൂ. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചു മാരക അപകടങ്ങള്‍ക്കു കാരണമായാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കു മൂന്നു വര്‍ഷം തടവും വന്‍ പിഴയും വിധിക്കുന്നതിനു ബില്ലില്‍ വ്യവസ്ഥയുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുടെ ശിക്ഷ കുത്തനെ ഉയര്‍ത്തുന്നതടക്കം നിര്‍ദേശിക്കുന്ന ബില്ലാണ് പാസായത്.
നാലു വയസിനു മുകളിലുള്ള എല്ലാ ഇരുചക്ര വാഹനക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുക. ആരെങ്കിലും റോഡ് അപകടത്തില്‍ മരിച്ചാല്‍ ഒരു മാസത്തിനകം അവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കുക. റോഡ് നിര്‍മാണത്തിലെ അപാകതയാണെങ്കില്‍ കരാറുകാരന്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കുക തുടങ്ങിയവയാണ് ബില്ലിലെ മറ്റു പ്രധാന വ്യവസ്ഥകള്‍.
Post Your Comments