Latest NewsKerala

കെഎം ഷാജഹാന് ജോലിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം ഡിജിപി ആസ്ഥാനത്തു സമരം ചെയ്ത കെഎം ഷാജഹാനെ സിഡിറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. സിഡിറ്റിലെ സയന്റിഫിക് ഓഫീസറാണ് ഷാജഹാന്‍. കേരളാ സര്‍വ്വീസ് റൂള്‍സ് പ്രകാരമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

48 മണിക്കൂറിലധിക്കം പോലീസ് കസ്റ്റഡിയിലിരുന്നാല്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജഹാനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചിനാണ് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഗൂഢാലോചനക്കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button