കൊച്ചി: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള നാലും അഞ്ചും പ്രതികളായ പ്രവീണിന്റെയും ദിപിന്റെയും അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്ന വരെ അറസ്റ്റ് പാടില്ല എന്നതിനാലാണിത്.
അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ ഉറപ്പു നല്‍കി. എന്നാൽ ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും വ്യക്തമാക്കി. അതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതി, നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്റെ ഭാര്യ കോടതി അലക്ഷ്യത്തിന് കേസ് കൊടുത്തു.
Post Your Comments