
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മഹാഭാരതത്തില്‍ മകനായ ദുര്യോധനെ സഹായിക്കാനെത്തുന്ന ധൃതരാഷ്ട്രരെ പോലെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പെരുമാറുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് വോട്ടിംഗ് ഏര്‍പ്പെടുത്തണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വോട്ടിങ് മെഷീനുകള്‍ കൃത്യവും സത്യസന്ധവുമായിരുന്നു. യന്ത്രത്തിന്റെ നിര്‍മാണ വേളയില്‍ തന്നെ കൃത്രിമം നടത്തി എ.എ.പിയെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.
Post Your Comments