ദുബായില്‍ സര്‍ക്കാര്‍ ജോലി നേടാന്‍ ഇതാ ഒരു അവസരം. സര്‍ക്കാര്‍ മേഖലയിലേക്ക് കൂടുതല്‍ കഴിവും, പ്രാപ്തിയുമുള്ള ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ dubai careers.ae എന്ന വെബ് സൈറ്റിന് തുടക്കം കുറിച്ചു. Linkd in, ഒറാക്കിളും ആയി സഹകരിച്ചാണ് സ്മാര്‍ട്ട് ദുബായുടെ ഭാഗമായ ഈ പുതിയ സംരംഭം.
ജോബ് പോര്‍ട്ടലില്‍ ഇതിനകം 30 ഗവണ്‍മെന്റ് മേഖലകളിലായി 600 ഓളം ഒഴിവുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു .സ്വകാര്യ മേഖലകളിലെ ഒഴിവുകളിലേക്കും ഇത് പിന്നീട് ഉപയോഗപ്പെടുത്തും. അപേക്ഷകര്‍ക്ക് നേരിട്ട് ഈ സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യാം. പ്രൊഫൈല്‍ പ്രത്യേകം യൂനിവേഴ്‌സല്‍ പോര്‍ട്ട് ഫോളിയോ ആക്കി ഒന്നിലധികം ഒഴിവുകളിലേക്ക് ഉപയോഗിക്കാം. പ്രധാനമായും പുതുതായി പഠിച്ചിറങ്ങി ജോലി അന്വേഷിക്കുന്ന വരെയാണ് ഇത് ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സ്വയം പ്രചരണം നടത്തി കരിയര്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന പുതു തലമുറക്ക് തീര്‍ച്ചയായും ഇത് നല്ലൊരു പ്ലാറ്റ്‌ഫോമാണെന്ന് ദുബായ് സ്മാര്‍ട്ട് ഓഫീസ് ഡയറക്ര്‍ ജനറല്‍ ഡോ: ആയിശാ ബിന്‍ത് ബുത്തി ബിന്‍ ബിഷ്ര്‍ പറഞ്ഞു.
പതിവു രീതിയില്‍ നിന്നും വ്യത്യസ്തമായി ജോലി അന്വേഷണവും, റിക്രൂട്ട്‌മെന്റും വെറും ബട്ടണമര്‍ത്തലിലൂടെ ഈ ഓണ്‍ലൈന്‍ സംരംഭം എളുപ്പമാക്കിത്തരുന്നു. വിവിധ തൊഴില്‍ രംഗത്ത് മുന്‍ പരിചയമുള്ളവര്‍ക്ക് പുറമെ പുതുതായി പഠിച്ചിറങ്ങിയവര്‍ക്കും യോഗ്യതക്കനുയോജ്യമായ ജോലി ഈ വെബ്‌സൈറ്റ് വഴി കണ്ടെത്താനാവും. 2071 ല്‍ ദുബായെ ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുക എന്ന വിഷന്റെ ഭാഗമായി ജോലി അന്വേഷിക്കുന്ന സ്വദേശികള്‍ക്കും, യു.എ.ഇക്കകത്തും പുറത്തുമുള്ളവര്‍ക്കും സര്‍ക്കാര്‍ സഹായത്തോടെ അവസരമൊരുക്കുകയും അവരുടെ കഴിവുകള്‍ ഈ മേഖലകളില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
സുഹൃത്തിനെയോ, ബന്ധുവിനെയോ അവര്‍ക്ക് യോജിച്ച അവസരങ്ങൃളിലേക്ക് Linkd in ലൂടെ ശുപാര്‍ശ ചെയ്യാം. തൊഴില്‍ മേഖലകള്‍ക്ക്, ഓരോ പോസ്റ്റിലേക്കും യോജിച്ച പ്രൊഫൈലുകളെ റാങ്കിംഗ് നടത്തി ഏറ്റവും മുകളില്‍ വരുന്ന യോഗ്യതയുള്ള പ്രൊഫൈലുകള്‍ ഈ സ്മാര്‍ട്ട് സിസ്റ്റത്തിലൂടെ നല്‍കുന്നു. തൊഴില്‍ ദാതാവിന് ഉദ്യോഗാര്‍ത്ഥിയെ ഏതവസരത്തിലും വീഡിയോ ഇന്റര്‍വ്യൂ നടത്താനും ഇതിലൂടെ കഴിയുന്നു. ഇങ്ങനെ റിക്രൂട്ട്‌മെന്റ് ചിലവു കുറഞ്ഞതും, കൂടുതല്‍ എളുപ്പവും ആക്കിത്തരുന്നു. രജിസ്റ്റര്‍ ചെയ്യാനായി താഴെ പറയുന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്താല്‍ മതി,.
https://www.dubaicareers.ae/en/Pages/default.aspx
Post Your Comments