കോഴിക്കോട്: ജിഷ്ണു പ്രണോയി കേസില്‍ നീതിക്കുവേണ്ടി പോരാടിയ ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണു പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടി-സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി.
വളയം വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു ശ്രീജിത്ത്. ഇന്നു ചേര്‍ന്ന ബ്രാഞ്ച് കമ്മറ്റി യോഗത്തിലാണു ശ്രീജിത്തിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. മുന്‍കൂട്ടി അറിയിക്കാതെയുള്ള നടപടിയായിരുന്നു ഇത്. സി.പി.എം ഇതുവരെ തന്നോട് വിശദീകരണം തേടിയിട്ടില്ലെന്ന് ശ്രീജിത്ത് വ്യക്തമാക്കി.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. ഇന്ന് ചേര്‍ന്ന സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗവും ശ്രീജിത്തിന്റെ കാര്യം ചര്‍ച്ച ചെയ്തതായാണു റിപ്പോര്‍ട്ട്.
Post Your Comments