Latest NewsNewsInternational

ക്രൈസ്തവ ദേവാലയങ്ങളിൽ ഭീകരാക്രമണം ; നിരവധി മരണം

കയ്‌റോ: ഈജിപ്തിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 45 പേര്‍ മരിച്ചു. 120 പേര്‍ക്കു പരുക്കേറ്റു. ഓശാനപ്പെരുന്നാള്‍ ദിനത്തിലാണ് സ്ഫോടനം നടത്തിയത്. വടക്കന്‍ ഈജിപ്തിലെ ടാന്റ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കോപ്റ്റിക്ക് ക്രൈസ്തവരുടെ പള്ളിയില്‍ രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ 27 പേരാണ് മരിച്ചത്. ഇതിനു പിന്നാലെ അലക്‌സാണ്ട്രിയായിലെ സെയിന്റെ മാര്‍ക്ക് പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 18 പേര്‍ മരിക്കുകയും ചെയ്തു.

സ്‌ഫോടനത്തിന്റെ ഉത്തരാവാദിത്വം ഐഎസ് ഏറ്റെടുത്തു. സഭാതലവന്‍ തവാഡ്രോസ് രണ്ടാമന്‍ പാപ്പ കുര്‍ബാന ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് ഇടയിലായിരുന്നു സ്‌ഫോടനം. ഞായറാഴ്ച്ച രാവിലെ കുര്‍ബാന നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ടാന്റെയിലെ സെയിന്റെ ജോര്‍ജ് പള്ളിയില്‍ സ്‌ഫോടനമുണ്ടായത്. മുന്‍വരിയില്‍ അള്‍ത്താരയ്ക്ക് സമീപമായിരുന്നു സ്‌ഫോടനം.

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് സ്‌ഫോടനത്തിലൂടെ ഭീകരര്‍ ലക്ഷ്യംവച്ചതെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തു നിന്നും ഭീകരത തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി ഷെരീഫ് ഇസ്മായില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button