കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി അഡ്വ.എ ജയശങ്കര്‍. പിണറായി വിജയനെതിരെ പ്രസംഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമായാണ് ജയശങ്കറിന്റെ വരവ്. വിജയേട്ടനെ നോക്കി കുരച്ചാല്‍ കുരക്കുന്നവര്‍ക്ക് ഗോതമ്പുണ്ട തിന്നേണ്ടി വരുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
റഷ്യയില്‍ സ്റ്റാലിനും ചൈനയില്‍ മാവോയ്ക്കും, റുമാനിയയില്‍, ചൗഷെസ്‌ക്യുവിനും ഉണ്ടായിരുന്ന സൗകര്യങ്ങള്‍ പിണറായിക്ക് ലഭിക്കുന്നില്ല. എന്നാലും വിട്ടുകൊടുക്കാനല്ല ഭാവം. മനുഷ്യന്റെ ക്ഷമയ്ക്കും ഒരതിരുണ്ട്. കണ്ണൂരെങ്ങാനും ആയിരുന്നെങ്കില്‍ കൊടി സുനിയോട് പറയാമായിരുന്നു. ഇത് പക്ഷേ, തിരുവനന്തപുരം ആയിപ്പോയി. പോരാത്തതിന് ഡോ.ഇക്ബാലിന്റെ ജ്യേഷ്ഠന്റെ മകനും.
അങ്ങനെ തക്കം നോക്കിയിരിക്കുമ്പോഴാണ് ജിഷ്ണുവിന്റെ അമ്മയുടെ വരവ്. പിന്നെ എല്ലാം ഭംഗിയായി നടന്നു. മഹിജ ആശുപത്രിയില്‍, ഷാജഹാന്‍ ജയിലില്‍. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തിനിടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊതുപ്രവര്‍ത്തകനും മുന്‍ സിപിഎം നേതാവുമായ ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെടുത്തിയാണ് ജയശങ്കറിന്റെ പോസ്റ്റ്. വിഎസിന്റെ അഡീഷണല്‍ പിഎസ് ആയിരുന്ന കാലം മുതല്‍ പിണറായിയുടെ കണ്ണിലെ കരടാണ് കെഎം ഷാജഹാന്‍. ബുദ്ധി ഉപദേശിച്ചു കൊടുത്ത് കാരണവരെ ജനപ്രിയ നായകനാക്കിയത് ഈ കുലംകുത്തിയാണെന്ന് വിജയേട്ടന്‍ ധരിച്ചു വശായി. ഷാജഹാനെ വിഎസ്സിന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കി, പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
പിന്നീട് പിണറായിക്കെതിരെ പ്രസംഗിച്ചു നടന്നു.ലാവലിന്‍ ഇടപാടില്‍ അഴിമതി നടന്നു. ക്ഷമിച്ചു നിന്നപ്പോഴാണ് മഹിജ എന്ന ഇരയെ കിട്ടിയത്. പിന്നീട് അതങ്ങ് ഭംഗിയാക്കി. പോലീസ് ആസ്ഥാനം ആര്‍ഡിഎക്‌സുപയോഗിച്ചു തകര്‍ക്കാനും ബെഹറ സാറിനെ വധിക്കാനും ഗൂഢാലോചന നടത്തി എന്നാണ് ചാര്‍ജ്.
മനുഷ്യാവകാശ പ്രവര്‍ത്തകരോ സാംസ്‌കാരിക നക്കികളോ ഇതുവരെ ഒന്നും മിണ്ടിക്കേട്ടില്ല. ഇനി മിണ്ടാനും ഇടയില്ല. തിരിച്ചു കൊടുക്കാന്‍ അവാര്‍ഡും ബാക്കിയില്ല.ഇത് എല്ലാ അലവലാതികള്‍ക്കുമുളള മുന്നറിയിപ്പാണ്.
Post Your Comments