തിരുവനന്തപുരം: മറ്റ് ബാങ്കുകൾ സർവീസ് ചാർജ് ഉയർത്തുമ്പോൾ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്ന പേടിയില്ലാതെ ഇടപാടുകള്‍ നടത്താമെന്ന പ്രചാരണവുമായി സഹകരണബാങ്കുകൾ രംഗത്ത്. ‘ബാങ്ക് അക്കൗണ്ടുളളത് ഒരു കുറ്റമാണോ? പിന്നെന്തിന് ഞാന്‍ പിഴയൊടുക്കണം?’ എന്ന പരസ്യവാചകവുമായി കൊല്ലം ജില്ലാ സഹകരണബാങ്ക് ആണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
പൊതുമേഖല-സ്വകാര്യ ബാങ്കുകള്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുകയും കൂടുതല്‍ തവണ എടിഎം കാര്‍ഡ് ഉപയോഗിച്ചാല്‍ സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മറ്റ് സഹകരണ സ്ഥാപനങ്ങളും പ്രചാരണം ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. എസ്ബിടി-എസ്ബിഐ ലയനത്തിന് ശേഷം സര്‍വ്വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചതായും മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും എസ്ബിഐ അറിയിച്ചിരുന്നു. വര്‍ധന ഈ മാസം 24ന് പ്രാബല്യത്തില്‍ വരും. വിവിധ മേഖല തിരിച്ച് അക്കൗണ്ടില്‍ ഉണ്ടായിരിക്കേണ്ട കുറഞ്ഞ തുക എസ്ബിഐ നിജപ്പെടുത്തിയിട്ടുണ്ട്.
Post Your Comments