പ്ലസ്ടു വിദ്യാര്‍ത്ഥിനി തനിയെ സഞ്ചരിച്ച ബസ് റൂട്ട് മാറ്റി വിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്. കൊച്ചിയില്‍ വൈകിട്ട് ആറു മണിക്ക് ശേഷമായിരുന്നു സംഭവം. എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിലായിരുന്നു പെണ്‍കുട്ടിക്ക് ഇറങ്ങേണ്ടിരുന്നത്. എന്നാല്‍ ബസ് അവിടെ നിര്‍ത്താതെ പടമുകള്‍ സിവില്‍ ലൈന്‍ റോഡു വഴി കാക്കനാട് റൂട്ടിലേയ്ക്കു പോകുകയായിരുന്നു. ഇതേ തുടര്‍ന്നു ഭയന്നു വിറച്ച പെണ്‍കുട്ടി വിവരം വീട്ടില്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ ബന്ധുക്കള്‍ ബസ് തടഞ്ഞു നിര്‍ത്തി പെണ്‍കുട്ടിയെ രക്ഷിച്ചു.
എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ചു രാവിലെ 10 മണിവരെ കാക്കനാട് എറണാകുളം റൂട്ടില്‍ ഒരു വിഭാഗം വസ് ജീവനക്കാര്‍ പണി മുടക്കി പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥിനിലെ റൂട്ട് മാറ്റി സര്‍വീസ് നടത്തിയ ബസ് ജീവനക്കാരനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്തതോടെ സംഘടന സമരം പിന്‍വലിച്ചു.
Post Your Comments