ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കവെ സുരക്ഷാസേനയുടെ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ചരാര്‍ ഇ ഷെരീഫിലെ പക്കേര്പോരയിലുള്ള പോളിംഗ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്.
വിഘടനവാദികളെന്നു സംശയിക്കുന്ന ഒരു സഘം വോട്ടിംഗ് കേന്ദ്രത്തില്‍ കല്ലേറു നടത്തുകയും തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടത്തിനുനേരെ സുരക്ഷാസേന വെടിയുതിര്‍ത്തത് എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ബഡ്ഗാം ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരേ ആക്രമണം ഉണ്ടായിരുന്നു. വോട്ടിംഗ് കേന്ദ്രമായ സര്‍ക്കാര്‍ സ്കൂള്‍ അക്രമികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
Post Your Comments