Latest NewsIndia

ബാങ്ക് അക്കൗണ്ടുകളിലെ പൊരുത്തക്കേട് ; 18 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ച് ധനകാര്യ മന്ത്രാലയം

ന്യൂ ഡൽഹി : ബാങ്ക് അക്കൗണ്ടുകളിലെ പൊരുത്തക്കേട് 18 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ച് ധനകാര്യ മന്ത്രാലയം. നോട്ട് അസാധുവാക്കൾ പ്രഖ്യാപനം വന്നതിനു ശേഷം വരുമാനവും ബാങ്ക് നിക്ഷേപവും തമ്മില്‍ പ്രകടമായ വ്യത്യാസമുള്ള രാജ്യത്തെ 18 ലക്ഷം അക്കൗണ്ട് ഉടമകൾക്കാണ് മന്ത്രാലയം നോട്ടീസ് അയച്ചത്. നിരവധി പേര്‍ ഇതിനോടകം തന്നെ പ്രതികരിച്ചിട്ടുണ്ടെന്ന്‍ ധനകാര്യ മന്ത്രി കഴിഞ്ഞ ദിവസം ലോക്‌സഭയെ അറിയിച്ചിരുന്നു.

നോട്ടീസ് ലഭിച്ച ശേഷം നിശ്ചിത സമയത്തിനകം മറുപടി നല്‍കാത്തവര്‍ക്കെതിരെ തുടര്‍ നടപടികള്‍ കൈക്കൊള്ളാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബാങ്കിങ് മേഖലയില്‍   ഡിജിറ്റല്‍ വത്കരണം കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊർജിതമാക്കിയെന്നും എന്നാല്‍ ഇപ്പോഴത്തെ കണക്ക് അനുസരിച്ച് രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിലനില്‍ക്കുന്ന അക്കൗണ്ടുകളില്‍ 29 ശതമാനവും ദീര്‍ഘകാലമായി ഇടപാടുകള്‍ നടക്കാത്തവയാണെന്നും ധനകാര്യ മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button