കാര്‍ പാര്‍ക്കിംഗില്‍ വമ്പന്‍ മുതലയെ കണ്ടാല്‍ എന്ത് ചെയ്യും. ആരും പേടിച്ചു പോകും അല്ലേ…? ഫ്‌ളോറിഡയിലും ഇതു തന്നെയാണ് സംഭവിച്ചത്. അവിടുത്തെ തടാകത്തില്‍ നിന്ന് നഗരം കാണാന്‍ ഇറങ്ങിയ മുതല ചെന്നു പെട്ടത് ഒരു കാര്‍ പാര്‍ക്കിംഗ് ഏരിയായില്‍ ആയിരുന്നു. മുതല കാറുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് പരതി നടന്നു. മുതലയെ കണ്ട ആളുകള്‍ വീഡിയോ എടുക്കാനും മത്സരിക്കുന്നു.
തുടര്‍ന്ന് പോലീസ് പാഞ്ഞെത്തി. പൊലീസ് മുതലയെ ഒരു കയറുപയോഗിച്ച് ബന്ധിച്ച് വലിച്ചുനകൊണ്ടുപോയി. മുതലയെ കെട്ടിടത്തിനകത്തുനകൂടിയാണ് വലിച്ചു കൊണ്ട് പോകുന്നത്. കയറി വന്ന തടാകത്തിലേക്ക് തന്നെ വിടാനാണ് ലക്ഷ്യം. പുറത്ത് നല്ല ചൂടായതിനാല്‍ മുതലയ്ക്ക് പരിക്ക് പറ്റാതെ ഇരിക്കാനാണ് കെട്ടിടത്തിനകത്തെ തണുത്ത തറയിലൂടെ വലിച്ചത്. കെട്ടടത്തിനകത്തുള്ള തണുപ്പും മിനുസവുമുള്ള തറയിലൂടെ വലിച്ച് കൊണ്ടുപോയ പൊലീസ് അഭിനന്ദനമര്‍ഹിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്.
അവസാനം കയറി വന്ന തടാകക്കരയില്‍ മുതലയെ എത്തിച്ചു. തുടര്‍ന്ന് മുതല വെള്ളത്തിലേക്ക് ഇറങ്ങിപ്പോയി. സമീപത്തെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പീറ്റര്‍ സോട്ടോ എന്ന യുവാവാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
Post Your Comments