മുബൈ : നിരവധി തവണ ലേലത്തിന് വച്ച വില്ല വാങ്ങാന്‍ ആരെയും കണ്ടെത്താന്‍ സാധിക്കാത്ത വിജയമല്യയുടെ പ്രശസ്തമായ കിംഗ്ഫിഷര്‍ വില്ല ഒടുവില്‍ വിറ്റു. എന്നാല്‍ വില്ല വില്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ വാങ്ങുവാന്‍ താത്പര്യമുള്ളവരെ അന്വേഷിച്ച് വരികയായിരുന്നു.
നിരവധി പേര്‍ ആദ്യം വില്ല വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും അടിസ്ഥാനവില മൂലം പിന്മാറുകയാണുണ്ടായത്. 85 കോടി അടിസ്ഥാനവില കണക്കാക്കിയിരുന്ന വില്ല വാങ്ങാന്‍ ആരും താത്പര്യപ്പെടാത്തതിനെ തുടര്‍ന്ന് അത് 81 കോടിയായി കുറച്ചു.
പിന്നീട് അത് 73 കോടിയാക്കി കുറയ്ക്കുകയായിരുന്നു. നടനും വ്യവസായിയുമായ സച്ചിന്‍ ജോഷി അടിസ്ഥാനവിലയായ 73 കോടിയിലധികം ചെലവാക്കിയാണ് ഗോവയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന വില്ല സ്വന്തമാക്കിയത്.
Post Your Comments