Latest NewsNewsGulf

വിസ തട്ടിപ്പ് : പുറംകടലില്‍ ദുരിത ജീവിതം നയിച്ച് മലയാളി ഉള്‍പ്പെടെ 18 ഇന്ത്യന്‍ യുവാക്കള്‍

റാസല്‍ഖൈമ: ഒരു മലയാളി ഉള്‍പ്പെടെ 18 ഇന്ത്യന്‍ യുവാക്കള്‍ യു.എ.ഇ പുറംകടലില്‍ ദുരിത ജീവിതം നയിച്ച് വരികയാണെന്ന്‍ റിപ്പോര്‍ട്ട്‌. മലയാളിയായ തൂത്തുക്കുടി സ്വദേശി മൈക്കിള്‍ ഒരു മാധ്യമത്തോട് പറഞ്ഞു. അജ്മാന്‍ തീരത്ത് നിന്ന് 18 നോട്ടിക് മൈല്‍ ദൂരത്താണ് തങ്ങളുള്ളത്. മല്‍സ്യ ബന്ധന ബോട്ടുകളിലെത്തുന്ന തൊഴിലാളികളില്‍ നിന്നും ഇതു വഴി പോകുന്ന കപ്പലുകളില്‍ നിന്നുമുള്ളവരുടെ കനിവിലാണ് തങ്ങളുടെ ജീവന്‍ നിലനില്‍ക്കുന്നതുമെന്ന വിവരം തേങ്ങലോടെയാണ് മൈക്കിള്‍ വിവരിച്ചത്.

തിരുവനന്തപുരം പാറശ്ശാല സ്വദേശി സന്തോഷും ഇക്കൂട്ടത്തിലുണ്ട്. 2016 ആഗസ്റ്റ് അവസാനമാണ് ചെന്നൈയിലെ ഏജൻറ് മുഖാന്തിരം താനും യുവരാജും മുംബൈയിലെ പ്രധാന ഏജൻറിനടുത്തെത്തുന്നത്. മറ്റുള്ളവരെല്ലാം മുംബൈ ഏജന്‍റുമായി നേരിട്ടാണ് ബന്ധപ്പെട്ടിരുന്നത്. 1.60 ലക്ഷം രൂപയാണ് താന്‍ വിസക്ക് നല്‍കിയത്. 1.40 ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ മുടക്കിയവര്‍ ഈ സംഘത്തിലുണ്ട്. തൊഴില്‍ പരിചയമുള്ളവര്‍ക്ക് 450 ഡോളറും പുതുക്കക്കാര്‍ക്ക് 350 ഡോളറുമായിരുന്നു ശമ്പളം വാഗ്ദാനം ചെയ്തത് . 2016 സെപ്റ്റംബറില്‍ ഷാര്‍ജയിലത്തെിയ ഉടന്‍ ഇവരെ ഉള്‍ക്കടലില്‍ ‘സീ പട്രോള്‍’ കപ്പലില്‍ എത്തിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി. ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് തട്ടിപ്പിലകപ്പെട്ട വിവരം ബോധ്യപ്പെടുന്നത്.

ഏജൻറുമാരുടെ വാക്ചാതുരിയില്‍ തൊഴില്‍ കരാറിനെക്കുറിച്ചോ യു.എ.ഇയിലെ ഷിപ്പിങ് കമ്പനിയെക്കുറിച്ചുമുള്ള വിവരങ്ങളോ തിരക്കാതെ വിസക്ക് പണം നല്‍കിയതാണ് യുവാക്കള്‍ക്ക് വിനയായത്. ഇവര്‍ക്ക് ലഭിച്ചത് 90 ദിവസത്തെ കാലാവധിയുള്ള വിസയാണ്. ജോലി നേരെയായി കുടിശ്ശിക ശമ്പളം ഉള്‍പ്പെടെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആദ്യ മൂന്നു മാസങ്ങള്‍ തള്ളി നീക്കിയത്. ശമ്പള കുടിശ്ശികയെങ്കിലും ലഭ്യമാക്കി തങ്ങളെ നാട്ടിലത്തെിക്കാന്‍ ഏജൻറിനോടും ഉടമയോടും ഞങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ഇവരുടെ പ്രതികരണങ്ങളില്‍ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഇവരുടെ ഫോണുകളെല്ലാം പ്രവര്‍ത്തന രഹിതമാണ്. ജീവന്‍ നിലനിര്‍ത്തുന്നത് കടല്‍ വെള്ളം കുടിച്ചും ഇതു വഴി പോകുന്നവര്‍ എറിഞ്ഞ് നല്‍കുന്ന റൊട്ടി കഷ്ണങ്ങള്‍ ‘രുചി’ച്ചുമാണെന്നും സന്തോഷും സംഘവും പറയുന്നു. സഹായമഭ്യര്‍ഥിച്ച് മന്ത്രി സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശവും അയക്കുകയും തിരുവനന്തപുരം നോര്‍ക്ക, ഇന്ത്യന്‍ എംബസി തുടങ്ങിയിടങ്ങളില്‍ തങ്ങളുടെ ദുരിതങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഭരണകക്ഷിയുടെ തിരുവനന്തപുരം ഓഫീസ് വഴിയും പരാതി സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, ഇതുവരെ പ്രതീക്ഷ ലഭിക്കുന്ന മറുപടി ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന ‘ദ മിഷൻ ടു സീഫാറേർസ് ഡിഎംകോ’ പ്രതിനിധി ഫാ. നെല്‍സണ്‍ എം. ഫെര്‍ണാണ്ടസുമായി ബന്ധപ്പെടാനായതില്‍ സമാശ്വാസമര്‍പ്പിച്ചാണ് ഓരോ നിമിഷവും തള്ളി നീക്കുന്നതെന്നും ‘ദുരിത കടലി’ല്‍ നിന്ന് ഇന്ത്യന്‍ യുവാക്കള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button