Latest NewsKeralaNews

മന്ത്രി ആയ ശേഷം ആദ്യത്തെ പത്രസമ്മേളനത്തില്‍ തന്നെ തോമസ്‌ ചാണ്ടി പരമോന്നത കോടതിക്കെതിരെ

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി രംഗത്ത്.ഏത് മണ്ടന്‍ പറഞ്ഞിട്ടാണ് സുപ്രീംകോടതി പാതയോരത്തെ മദ്യശാലക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി തോമസ് ചാണ്ടി.

മന്ത്രിയായ ശേഷം ആദ്യമായി സ്വന്തം മണ്ഡലമായ കുട്ടനാട്ടില്‍ സംഘടിപ്പിച്ച സ്വീകരണചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണു പ്രണോയി വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ തീരുമാനം ഉചിതമാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് വിഷയം സംസ്ഥാനത്ത് രൂക്ഷമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരെങ്കിലും എന്തെങ്കിലും പറയുന്നതനുസരിച്ച്‌ നടപടിയെടുക്കാനാകില്ല. മദ്യ നിരോധനം ടൂറിസത്തെ ഗുരുതരമായി ബാധിക്കുമെന്നും മദ്യലഭ്യത ഉറപ്പാക്കുന്ന നയം ഉടന്‍ ഉണ്ടാകുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button