Latest NewsKeralaNews

സുപ്രീം കോടതി വിധി മറികടക്കാന്‍ ബാറുടമ കണ്ടെത്തിയ മാര്‍ഗം ആരെയും രസിപ്പിക്കുന്നത്

കൊച്ചി: സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യവില്‍പ്പന ശാല നിരോധനം മറികടക്കുന്നതിന് ഒരു ബാറുടമ കണ്ടെത്തിയ മാര്‍ഗം ആരെയും രസിപ്പിക്കുന്നത്. എറണാകുളം പറവൂരിലെ ഒരു ബാറുടമയാണ് ദൂരപരിധി മറികടക്കാൻ ഒരു വ്യത്യസ്ത മാർഗ്ഗം സ്വീകരിച്ചത്. ബാറിലേക്ക് വളഞ്ഞു പുളഞ്ഞ വഴി നിര്‍മ്മിച്ചാണ് ബാറുടമ ദൂരപരിധി മറികടന്നത്. കൂടാതെ പ്രധാന കാവാടം മാറ്റി സ്ഥാപിക്കുകയും ചെയ്തു.

ഇപ്പോള്‍ ബാറിലേക്ക് 250 മീറ്ററിലധികം ദൂരമുണ്ട്. പറവൂരിലെ ഐശ്വര്യ ബാറുടമയാണ് രസകരമായ മാര്‍ഗത്തിലൂടെ സുപ്രീം കോടതി വിധി മറികടന്നത്. ഒറ്റ രാത്രി കൊണ്ടാണ് ബാറിലേക്കുള്ള പുതിയ വഴി നിര്‍മ്മിച്ചത്. രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ വഴി നിര്‍മ്മിച്ചതെന്ന് ബാര്‍ മാനേജര്‍ ഷോജി പറഞ്ഞു.

സംസ്ഥാന-ദേശീയ പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അറൈവ് സേഫ് എന്ന എന്‍.ജി.ഒ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ പാതയോരത്ത് 500 മീറ്റര്‍ ദൂര പരിധിക്കുള്ളിലും ജനസംഖ്യ ഇരുപതിനായിരത്തില്‍ കുറഞ്ഞ മേഖലകളില്‍ 250 മീറ്ററിനുള്ളിലും മദ്യശാലകള്‍ പാടില്ലെന്നാണ് സുപ്രീം കോടതി വിധി.

shortlink

Post Your Comments


Back to top button