റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്ക് ഗ്രീൻ കാർഡ് പദ്ധതി നടപ്പിലാക്കുമെന്ന് റിപ്പോർട്ട് . ഗ്രീൻ കാർഡ് ഉടമകളായ വിദേശികൾക്ക് പ്രതിവർഷം 14200 റിയാൽ വീതം ഫീസ് നൽകേണ്ടി വരുമെന്നും സൂചനയുണ്ട്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് ഗ്രീൻ കാർഡ് പദ്ധതി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നത്. ഗ്രീൻ കാർഡ് ഉടമകൾക്ക് സ്ഥിരം ഇഖാമ, പെൻഷൻ, വീടുകൾ, റിയൽ എസ്റ്റേറ്റ് എന്നിവ സ്വന്തമാക്കാം.
ഫാമിലി വിസയും സന്ദർശക വിസയും ,റീ എൻട്രി വിസ സ്വയം നേടുന്നതിനും കഴിയും. സ്വതന്ത്രമായി തൊഴിൽ മാറാനും ഇവർക്ക് അവസരം ഉണ്ടാകും. കൂടാതെ സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്നതിനും ,സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസം നേടുന്നതിനും കഴിയും. രണ്ട് വേലക്കാരെ വരെ റിക്രൂട്ട് ചെയ്യാനും സാധ്യമാകും. സൗദി പൗരന്മാർക്ക് മാത്രമായി ലഭിക്കുന്ന പരിമിതമായ ചില സേവനങ്ങൾ ഗ്രീൻ കാർഡ് ഉടമകളായ വിദേശികൾക്ക് ലഭിക്കും.
Post Your Comments