മസ്‌ക്കറ്റ്: അന്താരാഷ്ട്ര മാർക്കറ്റിൽ ഡോളർ വില ഇടിഞ്ഞതോടെ ഇന്ത്യൻ രൂപ ശക്തിപ്രാപിക്കുന്നു. ഡോളർ വില ഇടിഞ്ഞതോടെ രൂപയുടെ വിനിമയനിരക്ക് കുറഞ്ഞതാണ് കാരണം. വെള്ളിയാഴ്ച ഒരു ഒമാനി റിയാലിന് 166.92 രൂപ എന്ന നിരക്കിലാണ് വിനിമയ സ്ഥാപനങ്ങൾ ക്ലോസ് ചെയ്തത്. 2015 നവംബർ 11 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
യു.പി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെയാണ് രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയത്. ഇത് വിനിമയ നിരക്കിനെ 170ൽ താഴെയായി കുറച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ രൂപക്ക് ഇടിവ് സംഭവിച്ച് വിനിമയ നിരക്ക് ഉയരാൻ തുടങ്ങുകയും റിയാലിന് 169.10 എന്ന നിരക്കിലെത്തുകയും ചെയ്തിരുന്നു. രൂപയുടെ വിനിമയനിരക്ക് അമേരിക്കൻ നിലപാടിനെ ആശ്രയിച്ചായിരിക്കും നിലകൊള്ളുകയെന്ന് അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ബി രാജൻ വ്യക്തമാക്കി. അമേരിക്ക യുദ്ധവുമായി മുന്നോട്ട് പോയാൽ വിനിമയ നിരക്ക് ഇനിയും താഴുമെന്നും റിയാലിന് 166 രൂപ വരെ എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞത് പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മാസാദ്യമായതിനാൽ നിരവധി പേർ പണം നാട്ടിലയക്കാനിരിക്കെയാണ് ഇൗ തിരിച്ചടി
Post Your Comments