തിരുവനന്തപുരം: പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതില്‍ ദുഃഖമെന്ന് മഹിജ . തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയതെന്നും സര്‍ക്കാരിനെതിരെ സംസാരിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും മഹിജ പറഞ്ഞു. കോടികള്‍ മുടക്കിയാണ് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത് .
പ്രചാരണമെന്ത്, സത്യമെന്ത്?എന്ന തലക്കെട്ടിലാണ് പരസ്യം . ഡിജിപി ഓഫീസിന് മുന്നിലെ സംഭവം സര്‍ക്കാരിനെതിരായ ഗൂഢനീക്കമാണെന്നും മഹിജയ്ക്കെതിരെ പൊലീസ് നടപടി ഉണ്ടായിട്ടില്ലെന്നും ന്യായീകരിക്കുന്ന പരസ്യം പിആര്‍ഡി ആണ് നല്‍കിയത്.
അതേസമയം ജിഷ്ണവിന്റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്.ഒരു ബലപ്രയോഗ ത്തിലൂടെ അവിഷ്ണയേയും കുടുംബത്തേയും ആശുപത്രിയിലേക്ക് മാറ്റണ്ട എന്നു തന്നെയാണ് പൊലീസിന്റെയും തീരുമാനം .
Post Your Comments