നാദാപുരം: ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില ഗുരുതരം. അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. മൂന്നു ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന അവിഷ്ണയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. പോലീസ് ആസ്ഥാനത്ത് അമ്മ മഹിജയ്ക്കു നേരെയുണ്ടായ പോലീസ് നടപടികളിൽ പ്രതിക്ഷേധിച്ചാണ് അവിഷ്ണ നിരാഹാരം ആരംഭിച്ചത്.
അവിഷ്ണയെ പരിശോധിച്ച ഡോക്ടർമാർ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിയിച്ചിരുന്നു.ഇന്ന് രാവിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അവിഷ്ണയെ സന്ദർശിച്ചിരുന്നു.
Post Your Comments