മൂന്നാര്‍: മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര സഹമന്ത്രി സി.ആര്‍ ചൗധരി. അദ്ദേഹം മൂന്നാറില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാറില്‍ ആര് കൈയ്യേറ്റം നടത്തിയാലും ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തശേഷമാണ് കൈയ്യേറ്റങ്ങള്‍ സന്ദര്‍ശിച്ചത്. ബി.ജെ.പി നേതൃത്വം നേരത്തെ മൂന്നാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് നിവേദനം സമര്‍പ്പിച്ചിരുന്നു. മൂന്നാര്‍ വിഷയത്തില്‍ കേന്ദ്ര ദുരന്ത നിവാരണ മന്ത്രാലയത്തെ ഇടപെടുവിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്.
കേന്ദ്രം ഇടപെട്ടില്ലെങ്കില്‍ ഉത്തരാഖണ്ഡില്‍ സംഭവിച്ചതു പോലൊരു പ്രകൃതിദുരന്തത്തിന് മൂന്നാര്‍ സാക്ഷ്യം വഹിക്കുമെന്നാണ് ബി.ജെ.പി. കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രത്തില്‍ നിന്ന് എം.പി.മാരുടെ സംഘത്തെ മൂന്നാറിലേക്ക് എത്തിക്കാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്.
Post Your Comments