KeralaLatest NewsNews

ഗാന്ധി ഭവൻ അന്തേവാസികളോടൊപ്പം ഏക മകളുടെ വിവാഹം നടത്തി ദമ്പതികൾ വാർത്തയിൽ

കൊല്ലം : ഏക മകളുടെ വിവാഹം ഗാന്ധി ഭവൻ അന്തേവാസികളോടൊപ്പം ദമ്പതികൾ ഏവർക്കും മാതൃകയായി. ആരുമില്ലാത്തവർക്ക് ആശ്രയമായ ഗാന്ധി ഭവനിൽ കൊല്ലം ഉളിയാകോവിൽ വൈദ്യശാല നഗറിൽ റോട്ടറി മുൻ അസിസ്റ്റന്റ് ബി സന്തോഷ്കുമാറും, എൻ താരയുമാണ് മകളുടെ വിവാഹം ഗാന്ധി ഭവൻ അന്തേവാസികളോടൊപ്പം നടത്തിയത്. അധിക ചെലവുകൾ ഒഴിവാക്കി മകളുടെ വിവാഹത്തോടൊപ്പം രണ്ട് നിർദ്ധന പെൺകുട്ടികളുടെ വിവാഹം കൂടി നടത്താൻ ഈ ദമ്പതിമാർ തീരുമാനിച്ചതോടെ നിർദ്ധനരായ വധു വരന്മാരെ ഗാന്ധി ഭവൻ തന്നെ കണ്ടെത്തി.

shortlink

Post Your Comments


Back to top button