ന്യൂഡല്‍ഹി : ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനുമുള്ള വിമാനങ്ങള്‍ ഒരേസമയം റണ്‍വേയില്‍ എത്തി. എന്നാല്‍ തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. ഡല്‍ഹി രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനത്തിന്റെ പൈലറ്റ് റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും വിമാനം പറത്തിയാണ് ദുരന്തം വഴിതിരിച്ചു വിട്ടത്.
എയര്‍ ഇന്ത്യ വിമാനവും ഇന്‍ഡിഗോ വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. എയര്‍ ഇന്ത്യ വിമാനം പറന്നുരയാന് തുടങ്ങുമ്പോള്‍ ഇതേസമയം ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യാനായി എത്തുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും ഗോവയിലേയ്ക്ക് പോകുകയാിരുന്ന എയര്‍ ഇന്ത്യ വിമാനം റണ്‍വേ 28 ല്‍ നിന്നും 11.15 നു ഉയര്‍ന്നു പൊങ്ങി. പിന്നാലെ റാഞ്ചിയില്‍ നിന്നും വരുകയായിരുന്ന ഇന്‍ഡിഗോ വിമാനം ഇതേ റണ്‍വേയിലേയ്ക്ക് എത്തുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് കൂട്ടിയിടി ഒഴിവായത്.
സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. പ്രധാനമന്ത്രി മോഡി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയെ സ്വീകരിച്ച് മടങ്ങിയതിനു പിന്നാലെയാണ് ദുരന്തം തലനാരിഴക്ക് വഴിമാറിയത്.
Post Your Comments