വേഷവും രൂപവും മാറിയിട്ടും യാത്ര നിഷേധിക്കപ്പെട്ട ശിവ സേന എംപി രവീന്ദ്ര ഗെയ്ക്ക്വാദ് ഏവരെയും ഞെട്ടിച്ച് കൊണ്ട് വിമാനത്തിൽ തന്നെ ഡൽഹിയിലെത്തി. പ്രത്യേക വിമാനം ചാർട്ടർ ചെയ്താണ് എംപി ഡൽഹിയിൽ എത്തിയത്. എയർ ഇന്ത്യയിലെ മലയാളി ഉദ്യോഗസ്ഥനെ മർദിച്ചതിന്റെ പേരിൽ വിമാനക്കമ്പനികൾ ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. പേരുമാറ്റിയും വേഷം മാറ്റിയും വിമാനത്തിൽ കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണ് ഗെയ്ക്ക്വാദ് ചാർട്ടർ വിമാനത്തിൽ യാത്ര ചെയ്തത്. ഇതോടെ ഗെയ്ക്ക്വാദിന് വിമാനക്കമ്പനികൾ ഏർപ്പെടുത്തിയ യാത്രാവിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എം പി മാർ വ്യാഴാഴ്ച ലോക്സഭയിൽ ഈ പ്രശ്നം ഉന്നയിക്കുമെന്നാണ് സൂചന.
Post Your Comments