Latest NewsKerala

മരണത്തിനും തോല്‍പ്പിക്കാന്‍ കഴിയാത്ത ചങ്കൂറ്റത്തോടെ വീണ്ടും മഹിജയുടെ വാക്കുകള്‍

തിരുവനന്തപുരം: പ്രതികളെ പിടിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാര സമരം ഇരിക്കുമെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ. ഇനിയും സഹിക്കാനും കണ്ടുനില്‍ക്കാനും കഴിയില്ലെന്നാണ് ആ അമ്മയുടെ വാക്കുകള്‍. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുംവരെ സമരമിരിക്കും.

കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, അന്വേഷണ സംഘങ്ങളില്‍ പ്രത്യേകിച്ചു കാര്യമില്ലെന്നും നടപടിയാണ് ആവശ്യമെന്നും മഹിജ പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി മരണംവരെ സമരം ചെയ്യാന്‍ ഒരുക്കമാണെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും വ്യക്തമാക്കി.

ജിഷ്ണുവിന്റെ കുടുംബം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരാഹാര സമരമിരിക്കുകയാണ്. ആശുപത്രിക്കു പുറത്തു മറ്റു ബന്ധുക്കളും നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. ഡിജിപി ഓഫീസിനു മുന്നിലുള്ള സംഭവം സംഘര്‍ഷത്തിലേക്ക് പോകാന്‍ കാരണം പോലീസാണെന്ന് മഹിജ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button