ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ സ്ഥിരാംഗത്വം നേടുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. നിലവിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ യുഎസ്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, റഷ്യ എന്നീ നാലു രാജ്യങ്ങളും ഇന്ത്യക്ക് അനുകൂലമാണ്. ചൈന പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുമില്ല -സുഷമ പറഞ്ഞു.
നിലവിലെ സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ ഉള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളോടെയും ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുമെന്ന് സുഷമ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യക്ക് യുഎന്‍ സ്ഥിരാംഗത്വത്തിനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്ന് പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കവേ സുഷമ വ്യക്തമാക്കി. ഇത്തവണ അല്ലെങ്കില്‍ അടുത്ത തവണ നമുക്ക് സ്ഥിരാംഗത്വം ലഭിക്കും. ഇന്ത്യ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണ്. യുഎന്നിലെ രാജ്യങ്ങള്‍ക്കിടയിലെ വിവേചനത്തെ നമ്മള്‍ അനുകൂലിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments