Latest NewsNewsGulf

ദുബൈയില്‍ നിയമം പാലിച്ച് വണ്ടിയോടിച്ചാല്‍ നിങ്ങള്‍ക്കും ആകാം സ്റ്റാര്‍

ദുബൈ : നിയമം പാലിച്ച് വണ്ടിയോടിച്ചാല്‍ നിങ്ങള്‍ സ്റ്റാര്‍ ആകും. ദുബൈയിലാണ് മികച്ച ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുക. സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കൃത്യമായി പാലിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തി പുരസ്കാരം നല്‍കാന്‍ റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് തീരുമാനിച്ചിരിക്കുന്നത്.

മികച്ച ഡ്രൈവര്‍മാര്‍ക്ക് ഗോള്‍ഡ് സ്റ്റാര്‍ എന്ന പദവിയാണ് ലഭിക്കുക. 1000 ദിര്‍ഹം ക്യാഷ് പ്രൈസും സമ്മാനങ്ങളും വേറെയും ലഭിക്കും.ഇതിനോടകം തന്നെ നല്ല ഡ്രൈവര്‍ ആയി നിരവധി പേരെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആര്‍.ടി.എ ഉദ്യോഗസ്ഥനാണ് വാഹനങ്ങളെ നിരീക്ഷിക്കുന്നത്. റോഡിലെ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഇദ്ദേഹം പരിശോധിക്കും. ഒരു വാഹനത്തെ കണ്ടെത്തിക്കഴിഞ്ഞാല്‍ മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കും.

പാര്‍ക്കിങ് പ്രദേശത്ത് വാഹനം കൃത്യമായാണോ ഓടിക്കുന്നത്, കാല്‍നട യാത്രക്കാര്‍ക്ക് പോകാനായി വാഹനം നിര്‍ത്തി സൗകര്യമൊരുക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍പരിശോധിക്കുന്നത് പാര്‍ക്കിങില്‍ നിലയുറപ്പിച്ചിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥരാണ്. എല്ലാം കൃത്യമായാല്‍ ഗോള്‍ഡ് സ്റ്റാര്‍ എന്ന പദവിയാണ് കിട്ടുന്നത്. സിയാല്‍ ഇവന്റ്സാണ് ഇത്തരമൊരു പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും ഗോള്‍ഡ് സ്റ്റാറുകളെ കണ്ടെത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button