ന്യൂഡല്‍ഹി : കോണ്‍ഗ്രസ് – സി പി ഐ സഖ്യത്തിന് നിര്‍ണായകമായ വഴിത്തിരിവുകള്‍ ഉടനുണ്ടാകുമെന്ന് സൂചനകള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മാത്രം ബാക്കി നില്‍ക്കെ ബിജെപിയെ ചെറുക്കുന്നതിന് കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് ആവശ്യം. ഈ ആവശ്യം സിപിഐ ഇന്ന് ഔദ്യോഗികമായി സിപിഎമ്മിനെ അറിയിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് എതിരാണെങ്കിലും ദേശീയരാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളെ നിസാരമായി കാണാനാവില്ല.
കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയമാറ്റത്തിന് സമയമായി എന്നുമാണ് സിപിഐ വിലയിരുത്തുന്നത്. ഇതിന് മുന്നോടിയായി ഇരുപാര്‍ട്ടികളുടേയും വര്‍ഗബഹുജന സംഘടനകളുടെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസുമായി യാതൊരുവിധത്തിലുമുള്ള കൂട്ടുകെട്ടും വേണ്ടെന്നാണ് പൊളിറ്റ്ബ്യൂറോയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും അഭിപ്രായം.
വിശാഖപട്ടണം പാര്‍ട്ടികോണ്‍ഗ്രസിന്റെ തീരുമാനം ഉടനൊന്നും പുനഃപരിശോധിക്കേണ്ട ഒരുസാഹചര്യവും നിലവിലില്ലെന്നാണ് മറുവിഭാഗത്തിന്റെ നിലപാട്. ഇക്കാര്യത്തിലെ വിശദമായ ചര്‍ച്ചകള്‍ ഈ മാസം 17-ന് തുടങ്ങുന്ന സിപിഎം പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ ഉണ്ടാകും.
Post Your Comments