വിൻഡോസിനെ മുട്ട് കുത്തിച്ച് ആൻഡ്രോയിഡ്. ഇന്റർനെറ്റ് ഉപയോഗത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ആന്‍ഡ്രോയ്‌ഡ് മൈക്രോസോഫ്‌റ്റ് വിന്‍ഡോസിനെ പിന്നിലാക്കി. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്‌റ്റം ഉപയോഗിച്ച് 37.91 ശതമാനം പേർ ഇൻറർനെറ്റിൽ എത്തിയപ്പോൾ 37.93 ശതമാനം പേരും ആന്‍ഡ്രോയ്‌ഡ് ഉപയോഗിച്ചാണ് ഇൻറർനെറ്റിൽ എത്തിയത്.
സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ വൻ മുന്നേറ്റമാണ് ഗൂഗിള്‍ ആന്‍ഡ്രോയ്‌ഡിന് ഏറെ ഗുണം ചെയ്‌തത്. ഏഷ്യയാണ് ഏറ്റവും കൂടുതൽ മുന്നേറ്റം ആന്‍ഡ്രോയ്‌ഡിനു നേടി കൊടുത്തത്. എന്നാൽ ഡെസ്‌ക്‌ടോപ്പ് – ലാപ്‌ടോപ്പ് വിപണികളില്‍ ഇപ്പോഴും മുന്നേറ്റം മൈക്രോസോഫ്‌റ്റ് വിൻഡോസിന് തന്നെയാണെന്ന് കണക്കുകൾ ചൂണ്ടി കാട്ടുന്നു. എന്നാല്‍, മൈക്രോസോഫ്‌റ്റിന്റെ വിൻഡോസ് ഫോണ്‍ ഓപ്പറേറ്റിങ് സിസ്‌റ്റത്തിനു കാര്യമായ ചലങ്ങൾ ഉണ്ടാക്കാനായില്ല.
1990 മുതൽ ലോകത്ത് ഏറ്റവും കൂടുതല്‍ പേരും ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് ക്രോസോഫ്‌റ്റിന്‍റെ ഓപ്പറേറ്റിങ് സിസ്‌റ്റം വഴിയായിരുന്നു. നിലവിൽ 51.7 ശതമാനം ആരാധകരെ യൂറോപ്പിൽ നിന്നും സ്വന്തമാക്കാൻ വിൻഡോസിനു സാധിച്ചു. മൂന്നാം സ്‌ഥാനം കരസ്ഥമാക്കി ആപ്പിളിന്‍റെ ഐഒഎസ് തൊട്ടു പിന്നാലെയുണ്ട്.
Post Your Comments