തിരുവനന്തപുരം•പ്രണോയിയുടെ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളെ തലസ്ഥാന നഗരിയിൽ തെരുവിൽ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചറസ്റ്റു ചെയ്യുക വഴി മുഖ്യമന്ത്രി ഇരകളെ വായടപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: കെ.പി.പ്രകാശ് ബാബു പറഞ്ഞു.
നീതി ഉറപ്പു വരുത്തേണ്ടവർ ജിഷ്ണുവിന്റെ അമ്മയോട് തെരുവു ഗുണ്ടകളെപോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ് നടുറോഡിൽ പെരുമാറിയത്.ഭരണാധികാരികളുടെയും നിയമപാലകരുടെയും മുന്നിൽ നീതിക്കുവേണ്ടി യാചിക്കുന്നവരെ അറസ്റ്റു ചെയ്യുകയും ക്രിമിനലുകളെ സ്വൈരവിഹാരം നടത്താൻ അനുവദിക്കുകയും ചെയ്യുക വഴി മുഖ്യമന്ത്രിയുടെ ആഞ്ജാനുവർത്തിയായ ഗുണ്ടാത്തലവനായി ഡി.ജി.പി.അധ:പതിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി യുവമോർച്ചയുടെ നേതൃത്യത്തിൽ പ്രതിഷേധ ദിനം ആചരിക്കുകയും ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments