Latest NewsInternational

ബഹിരാകാശത്തെ അന്യഗ്രഹജീവികള്‍ ഭൂമിയുമായി സംവദിക്കാന്‍ ശ്രമിക്കുന്നു: ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍

സിഡ്‌നി: ബഹിരാകാശത്തു നിന്ന് പുറപ്പെടുന്ന റേഡിയോ സ്‌ഫോടനങ്ങളുടെ ഉറവിടം അന്യഗ്രഹജീവികളാണെന്ന് സൂചന. ശാസ്ത്രജ്ഞരുടെ സംശയം ശരിയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്താന്‍ ശ്രമിക്കുന്നുവെന്നാണ് പറയുന്നത്.

ഭൂമിയുമായി അവര്‍ സംവദിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഈ റേഡിയോ സ്‌ഫോടനങ്ങളെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. 10 വര്‍ഷം മുന്‍പ് തന്നെ ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നിരുന്നു. ബഹിരാകാശത്ത് കോസ്മിക് റേഡിയോ വികിരണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഭൂമിയുമായി സംവദിക്കാന്‍ ആഗ്രഹിക്കുന്ന അന്യഗ്രഹ ജീവികളാകാം വികിരണങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നായിരുന്നു അന്ന് ശസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്.

ഇത്തരം അതിവേഗ റേഡിയോ സ്‌ഫോടനങ്ങള്‍ വീണ്ടും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നു. ഇതോടെയാണ് സംശയത്തിന്റെ ശക്തി വര്‍ദ്ധിച്ചത്. സിഡ്‌നി സര്‍വകലാശാലയുടെ മോലോംഗ്ലോ ടെലിസ്‌കോപ് ഉപയോഗിച്ചാണ് ഇത്തരം മൂന്ന് പൊട്ടിത്തെറികള്‍ കണ്ടെത്തിയത്.

2007ല്‍ റേഡിയോ ടെലിസ്‌കോപ് ഉപയോഗിച്ചാണ് ആദ്യ അതിവേഗ റേഡിയോ സ്‌ഫോടനങ്ങള്‍ കണ്ടെത്തിയത്. ബഹിരാകാശത്തുണ്ടാകുന്ന റേഡിയോ സ്‌ഫോടനങ്ങള്‍ കണ്ടുപിടിക്കാനും പഠനം നടത്താനും ഏറെ പ്രയാസകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button