തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിങ്ങളായ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കള്‍ പോലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയത്. ഇതിനിടയില്‍ നടന്ന പോലീസ് അക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
ഏപ്രില്‍ 20ന് മുന്‍പ് മ്യൂസിയം എസ്ഐ മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഹാജരാവണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജ, അച്ഛന്‍ അശോകന്‍, അമ്മാവന്‍ ശ്രീജിത്ത് ഉള്‍പ്പെടെ പതിനേഴോളം പേരാണ് സമരം നടത്തുന്നത്. എന്നാല്‍ ഡിജിപി ഓഫീസിന് മുന്നില്‍ സമരം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമരക്കരെ പോലീസ് തടയുകയായിരുന്നു.
സംഭവം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയും മഹിജ റോഡില്‍ തളര്‍ന്നു വീഴുകയുമായിരുന്നു. പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ കൂട്ടാക്കാത്ത മഹിജയെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശാരീരികാവസ്ഥകളെ തുടര്‍ന്ന് മഹിജയെ ആദ്യം പേരൂര്‍ക്കടയിലെ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
തങ്ങളെ പോലീസ് മര്‍ദ്ദിച്ചെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി അന്വേഷിക്കുമെന്ന് ഐജി മനോജ് എബ്രാഹം അറിയിച്ചു.
Post Your Comments