KeralaLatest NewsNews

കൊക്കകോള പുതിയ മേഖലയിലേക്ക്; തട്ടുകടകള്‍ക്ക് ഇനി കൊക്കകോള വിദഗ്ധ പരിശീലനം നൽകും

കണ്ണൂര്‍: തട്ടുകടകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാന്‍ കൊക്കകോള കമ്പനി ഒരുങ്ങുന്നു. തട്ടുകടകളില്‍ ഭക്ഷണമുണ്ടാക്കി വില്‍ക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കുമാണ് വിദഗ്ധ പരിശീലനം കൊക്കകോള നല്‍കുക.ഇന്ത്യന്‍വിപണിയിലും ശബരിമലയടക്കമുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലും കൊക്കകോള നിരോധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയനീക്കം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഫസ്സായി) യുമായി കഴിഞ്ഞദിവസം കരാറില്‍ കമ്പനി ഒപ്പിട്ടു.മൂന്നുവര്‍ഷത്തേക്കാണ് കരാര്‍.
കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. പ്രമുഖ നഗരങ്ങളിലെ 50,000 തട്ടുകടക്കാര്‍ക്കും വിതരണക്കാര്‍ക്കും പരിശീലനം നല്‍കും. ഇന്ത്യന്‍ തെരുവു വിപണനമേഖലയിലൂടെ പുതിയ വിപണി കണ്ടെത്താനുള്ള ശ്രമമാണിതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button