NewsGulfUncategorized

ഇനിയൊരു പൊതുമാപ്പ് ഉണ്ടാകുന്നതിനെ കുറിച്ച് സൗദി

റിയാദ്: സൗദി അറേബ്യയില്‍ ഇനിയൊരു പൊതുമാപ്പ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ. പൊതുമാപ്പ് അനുവദിച്ചതിലൂടെ ആറ് ദിവസത്തിനിടെ ഏഴായിരം നിയമലംഘകര്‍ രാജ്യംവിട്ടതായും അദ്ദേഹം വ്യക്തമാക്കി, രാജ്യം വിട്ട വിദേശികളില്‍ ഏറ്റവും കൂടുതല്‍ പാകിസ്ഥാൻ പൗരന്മാരാണ് . രണ്ടാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ഥാടനം, ബിസിനസ്, സന്ദര്‍ശനം തുടങ്ങിയ വിസകളിലെത്തി കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്തു കഴിഞ്ഞവരാണ് ആറു ദിവസത്തിനിടെ രാജ്യംവിട്ടത്. പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സംയുക്തമായി ശക്തമായ റെയ്ഡ് നടത്തും. നിയമ ലംഘകര്‍ക്കുള്ള അവസാന അവസരമാണിത്. ഇത് പ്രയോജനപ്പെടുത്താതെ അനധികൃതമായി കഴിയുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button