പിതൃക്കൾക്ക് ശ്രാദ്ധമൂട്ടുകയും പിതൃതർപ്പണം ചെയ്യുകയും ചെയ്യുന്ന ദിവസമാണ് അമാവാസി. എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസമാണ് അമാവാസി വ്രതം അനുഷ്ഠിക്കേണ്ടത്. അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിലും ചെലുത്തുന്നുണ്ടെന്നാണ് ഹൈന്ദവ വിശ്വാസം. ഇതിൽ നിന്നുള്ള ദോഷവശങ്ങൾ ഒഴിവാക്കുന്നതിനായും അമാവാസിനാളുകളിൽ വ്രതം അനുഷ്ഠിക്കാറുണ്ട്. അമാവാസി ദിനത്തില്‍ സൂര്യ ചന്ദ്രന്മാര്‍ ഏകരാശിയില്‍ സംഗമിക്കുകയാണ്. അന്ന് മുങ്ങിക്കുളിച്ച് തിലതര്‍പ്പണം നടത്തി ‘ഒരിക്കൽ’ ഉണ്ണണം എന്നാണ്. മുന്‍തലമുറകളില്‍ മരിച്ചുപോയ എല്ലാവര്‍ക്കും വേണ്ടിയാണ് തിലതര്‍പ്പണം നടത്തുന്നത്.
അമാവാസി ദിനത്തിൽ പിതൃപ്രീതിക്കായി അനുഷ്ഠിക്കാവുന്ന കർമമാണു ബലിതർപ്പണം. എളള്, ചന്ദനം, പൂവ് എന്നിവ ജലത്തോടൊപ്പമാണു തർപ്പണം ചെയ്യുക. ഒരു വ്യക്തിക്ക് അയാൾക്കു മുൻപുള്ള മൂന്നു തലമുറയിലെ പിതാക്കന്മാർക്കായി തർപ്പണം ചെയ്യാം. തിങ്കളാഴ്ചയും കറുത്തവാവും ചേര്‍ന്നുവന്നാല്‍ അത് അമാസോമവാരം എന്ന പുണ്യകാലമാകും എന്നാണ് പറയപ്പെടുന്നത്. ഈ ദിവസം വ്രതം, ദാനം, തീര്‍ത്ഥസ്നാനം എന്നിവ നിര്‍ബന്ധമായും ചെയ്യണമെന്നാണ്. അന്ന് 108 തവണ അരയാലിന് പ്രദിക്ഷണം വയ്ക്കുന്നതും ഏറെ ഉത്തമമാണ്.
Post Your Comments