
ന്യൂഡല്‍ഹി: ഇറാഖില്‍ ഐ.എസ് ബന്ദികളാക്കിയ 33 ഇന്ത്യക്കാരെ മോചിപ്പിച്ചു. മോചിതരായവര്‍ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തും. സംസ്ഥാന കേന്ദ്രസര്‍ക്കാരുകളുടെ ഇടപ്പെടലിനെ തുടര്‍ന്നാണ് ഇവരെ മോചിപ്പിക്കുവാന്‍ സാധിച്ചത്. മോചിപ്പിക്കപ്പെട്ടവര്‍ ഏതു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ ഐ.എസ് ബന്ദികളാക്കിയ 11 മലയാളി നഴ്‌സുമാരെ ഇറാക്കില്‍നിന്നു മോചിപ്പിച്ചിരുന്നു. ഐഎസ് പിടിയിലായ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments