
ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ നടന്ന ന്യൂഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് റാലിയിൽ ജയ് മോദി വിളികളുമായി ജനങ്ങൾ. കെജ്‌രിവാൾ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ തന്നെ ജയ് മോദി വിളികളുമായി കാണികൾ എണീൽക്കുകയായിരുന്നു. എന്നാൽ മോദി എന്ന് വിളിച്ചാൽ വയറു നിറയില്ലെന്നും വിശപ്പ് മാറില്ലെന്നും കെജ്‌രിവാൾ പറഞ്ഞതോടെ മോദി വിളികൾ ഉച്ചത്തിലായി.
അതോടെ അസ്വസ്ഥനായ കെജ്‌രിവാൾ കാണികൾക്ക് ഭ്രാന്താണെന്ന് പറയുകയായിരുന്നു.കെജ്‌രിവാളിന്റെ പ്രസംഗം തീരുന്നത് വരെ മോദിക്ക് ജയ് വിളികൾ കൊണ്ട് മുഖരിതമായിരുന്നു.കിഴക്കൻ ഡൽഹിയിലെ ഗോണ്ടയിൽ നടത്തിയ റാലിയിലാണ് ഈ സംഭവം ഉണ്ടായത്.
Post Your Comments