
ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിനു വില വർധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടര്‍ ഒന്നിന് 5.57രൂപയാണ് വര്‍ധിപ്പിച്ചത്. കൂടാതെ സബ്‌സിഡിയില്ലാത്ത പാചകവാതകസിലിണ്ടറിന് വില കുറച്ചു. പതിനാലര രൂപയാണ് സബ്‌സിഡിയില്ലാത്ത പാചകവാതകസിലിണ്ടറിനു കുറച്ചത്.
ഇതോടെ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് (14.2കിലോഗ്രാം) 737.50 രൂപയില്‍ നിന്ന് 723 രൂപയായി കുറഞ്ഞു. മാര്‍ച്ച് ഒന്നിന് സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 86 രൂപ വര്‍ധിപ്പിച്ചിരുന്നു. വിമാന ഇന്ധനവിലയില്‍ അഞ്ചുശതമാനം കുറച്ചു. പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി എണ്ണക്കമ്പനികള്‍ അറിയിച്ചു.
Post Your Comments